വേങ്ങര: ചുള്ളിപ്പറമ്പ് പുലരിയിൽ തച്ചപറമ്പൻ മുഹമ്മദ് എന്ന (ടി.പി മാസ്റ്റർ -92) നിര്യാതനായി. വേങ്ങര ഗവ. ഗേൾസ് സ്കൂളിലും കാരാത്തോട്, പുതുപ്പറമ്പ് സ്കൂളിലും അധ്യാപകനായും വലിയോറ കുറുക സ്കൂളിൽ പ്രധാനാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യമാർ: ആസ്യ, പരേതയായ നഫീസ. മക്കൾ: അബ്ദുറഹ്മാൻ, ജമാലുദ്ദീൻ, റജീബ് മുഹമ്മദ് (യു.എ.ഇ), ഫൗസിയ, ഷഹർബാനു, ഫാത്തിമ, മുംതാസ്. മരുമക്കൾ: അലവിക്കുട്ടി (കുഴിപ്പുറം), ഖാലിദ് (അത്താണിക്കൽ), നജീബ് (മാങ്കുഴി), ബൈജു സൈതു മുഹമ്മദ് (ആലപ്പുഴ), സുലൈഖ, ആബിദ, ശബ്ന ബാനു.