കാണിനാട്: ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ നടപ്പറമ്പിൽ എൻ.എം. ചാക്കപ്പന്റെ ഭാര്യ ക്ലാര (72) നിര്യാതയായി. ആലുവ കാട്ടയത്ത് കുടുംബാംഗമാണ്. മക്കൾ: ബിനു (ബഹ്റൈൻ), ബിനിത (ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, എറണാകുളം). മരുമക്കൾ: പരേതയായ ബീന, ജോസ് കട്ടാശ്ശേരിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കുറ്റ സെന്റ് ജോർജ് സുറിയാനി യാക്കോബായ പള്ളി സെമിത്തേരിയിൽ.