നെടുങ്കണ്ടം: പന്ത്രണ്ടു വയസ്സുകാരനെ റവന്യൂ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകന് അനന്തുവാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. താലൂക്ക് ഓഫിസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ജനാലയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിലില്ലാതിരുന്ന മാതാപിതാക്കളും ഇളയ സഹോദരിയും മടങ്ങിയെത്തിയപ്പോള്‍ അകത്ത് നിന്നും കതക് പൂട്ടിയ നിലയിലായിരുന്നു. തുറക്കാതെ വന്നതോടെ അയല്‍വാസികളുടെ സഹായത്താല്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ ജനാല കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോഷിയും ഭാര്യ സുബിതയും മൂകരും ബധിരരുമാണ്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അനന്തു. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.