പെരുമ്പാവൂർ: എം.സി റോഡിലെ കീഴില്ലം നവജീവൻ കവലയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വളയൻചിറങ്ങര കോളജ് ജങ്ഷന് സമീപം ഓട്ടോ ഓടിക്കുന്ന ഐരാപുരം ചിറങ്ങര പുത്തൻപുര വീട്ടിൽ സന്തോഷ് കുമാറാണ് (54) മരിച്ചത്. ക്വാളിസ് ഡ്രൈവർക്ക് പരിക്കുണ്ട്. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ക്വാളീസ്. ഷാപ്പുംപടിയിലുള്ള പെട്രോൾ പമ്പിൽനിന്നും ഇന്ധനം നിറച്ച് പോകുകയായിരുന്നു ഓട്ടോ റിക്ഷ. രണ്ട് വാഹനത്തിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചക്കായിരുന്നു അപകടം. അജിതയാണ് സന്തോഷ് കുമാറിന്റെ ഭാര്യ. മക്കൾ: ഹരീഷ്, അഭിരാമി.