കൽപ്പറ്റ: മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിലെ പി. ബാലകൃഷ്ണൻ (64) നിര്യാതനായി. കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജരാണ്.
ഇന്ത്യൻ സീനിയർ ചേംബർ കൽപറ്റ ലീജിയൺ ഫൗണ്ടർ പ്രസിഡന്റ്, ബാങ്കേഴ്സ് ക്ലബ്ബ് മുൻ പ്രസിഡന്റ്, ഫാർമേഴ്സ് ക്ലബ്ബ് കൽപ്പറ്റ മുൻ പ്രസിഡന്റ്, 4 AM ക്ലബ് മെമ്പർ, പഴശ്ശി ബാലമന്ദിരം എക്സി. അംഗം, വയനാട് ഡെവലമെന്റ് ഫോറം സെക്രട്ടറി, ഗ്രാമീൺ ബാങ്ക് ഓഫിസേർസ് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി തുടങ്ങി നിരവധി കലാ സാംസ്ക്കാരിക മേഖലകളിൽ സജീവമായിരുന്നു.
ഭാര്യ: സുനന്ദ (അധ്യാപിക, കൽപറ്റ കേന്ദ്രീയ വിദ്യാലയം). മകൾ: സർഗ മേനോൻ. മരുമകൻ: വിഷ്ണു (മേജർ, ഇന്ത്യൻ ആർമി). സംസ്കാരം പിന്നീട്.