തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂനിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുഖ്യ പങ്കുവഹിച്ച കെ.ജി. ജയിംസ് (82) നിര്യാതനായി. ബാങ്ക് എംേപ്ലായീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും എസ്.ബി.ടി സ്റ്റാഫ് യൂനിയെൻറയും രൂപീകരണത്തിൽ പ്രമുഖ പങ്ക് വഹിച്ചു. എസ്.ബി.ടിയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം പ്രക്ഷോഭം സംഘടിപ്പിക്കുകയും മാനേജ്മെന്റിനെക്കൊണ്ട് ആവശ്യങ്ങൾ അംഗീകരിപ്പിക്കുന്നതിൽ കഴിവുള്ള നേതാവുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ അവസാനകാലം വരെയും സജീവമായി പ്രവർത്തിച്ചു. ദീർഘകാലം വിളപ്പിൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ജ്യോതി (റിട്ട. കെഎസ്.ഇ.ബി). മക്കൾ: ഡോ. രഞ്ജിത ജയിംസ് (യു.എസ്.എ), ഡോ. മിലി ജെയിംസ് (ആലപ്പുഴ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പേയാട് വീട്ടുവളപ്പിൽ.