അഴീക്കോട്: ജെട്ടിക്ക് സമീപം പരേതനായ റിട്ട. കൃഷി വകുപ്പ് അസി. ഡയറക്ടർ നമ്പൂരിമഠത്തില്‍ മുഹമ്മദിന്റെ ഭാര്യയും എറിയാട് പരേതനായ കറുകപ്പാടത്ത് വേടിയില്‍ അബ്ദുവിന്റെ മകളുമായ റാബിയ (77) നിര്യാതയായി. അഴീക്കോട് ഐ.എം.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കള്‍: താജുദ്ദീന് (അബൂദബി), നജുമുദ്ദീന്‍ (ഖത്തര്‍), റജീന, പരേതയായ സാജിദ. മരുമക്കള്‍: അബ്ദുസ്സലാം (റിട്ട. തഹസിൽദാർ), സിദ്ദീഖ്, സെമിത, ബനാസിറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് അഴീക്കോട് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.