കൽപറ്റ: മുണ്ടേരി പൊലീസ് ഹൗസിങ് കോളനിയിലെ പി. ബാലകൃഷ്ണൻ (64) നിര്യാതനായി. കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജറാണ്. ഇന്ത്യൻ സീനിയർ ചേംബർ കൽപറ്റ ലീജിയൺ ഫൗണ്ടർ പ്രസിഡന്റ്, ബാങ്കേഴ്സ് ക്ലബ് മുൻ പ്രസിഡന്റ്, ഫാർമേഴ്സ് ക്ലബ് കൽപറ്റ മുൻ പ്രസിഡന്റ്, 4 AM ക്ലബ് മെംബർ, പഴശ്ശി ബാലമന്ദിരം എക്സി. അംഗം, വയനാട് ഡെവലപ്മെന്റ് ഫോറം സെക്രട്ടറി തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. ഭാര്യ: സുനന്ദ (കൽപറ്റ കേന്ദ്രീയ വിദ്യാലയം അധ്യാപിക). മകൾ: സർഗ മേനോൻ. മരുമകൻ: വിഷ്ണു (മേജർ, ഇന്ത്യൻ ആർമി). സംസ്കാരം പിന്നീട്.