തൃപ്പൂണിത്തുറ: യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തെക്കുംഭാഗം മുളകശ്ശേരി പറമ്പിൽ വീട്ടിൽ കുരീക്കാട് കൂത്തുപറമ്പ് വിളങ്ങിപ്പറമ്പിൽ താമസിക്കുന്ന ദേവസിയുടെ മകൻ നിക്സണാണ് (25) മരിച്ചത്. കുരീക്കാട് റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. ചോറ്റാനിക്കര പൊലീസ് നടപടി സ്വീകരിച്ചു.