ചാരുംമൂട്: ഒറ്റക്ക് താമസിച്ചിരുന്നയാളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നൂറനാട് പുലിമേൽ മുറിയിൽ തുണ്ടിൽ വീട്ടിൽ ഡേവിഡ് വി. ജോർജാണ് (55) മരിച്ചത്. മൃതദേഹത്തിന് അഞ്ചുദിവസത്തിലധികം പഴക്കമുള്ളതായാണ് നിഗമനം. നൂറനാട് പൊലീസ് നടപടി സ്വീകരിച്ചു.