മാടപ്പള്ളി: എൻ.എസ്.എസ് കോളജ് റിട്ട. പ്രഫസർ നെച്ചുകാട്ട് വിഷ്ണുപ്രിയയിൽ കെ. അരവിന്ദാക്ഷൻ നായർ (82) നിര്യാതനായി. എൻ.എസ്.എസിന്റെ വിവിധ കോളജുകളിൽ സംസ്കൃത അധ്യാപകനായിരുന്നു. കരുനാഗപ്പള്ളി പന്മന പനച്ചവിളയിൽ കുടുംബാംഗമാണ്. ഭാര്യ: എൻ.പി. രാധാദേവി (റിട്ട. പ്രഫ. എൻ.എസ്.എസ് കോളജ്). മക്കൾ: ജ്യോതിലക്ഷ്മി (കാനഡ), വിദ്യാലക്ഷ്മി (ഇൻഫോസിസ്, തിരുവനന്തപുരം), സായി വിഷ്ണു. മരുമക്കൾ: രജനീഷ് കുമാർ (കാനഡ), ജയമോഹൻ (ഡെപ്യൂട്ടി കലക്ടർ, തിരുവനന്തപുരം), സൂര്യ ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.