ചെറുതോണി: മുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു. വാഴത്തോപ്പ് പെരുങ്കാല തുരുത്തികാട്ടിൽ മനുരാജന്റെയും പ്രിയയുടെയും ഏക മകൾ മഹിമയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ തൊഴിലുറപ്പ് ജോലിക്കാരും അയൽവാസികളും ചേർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.