ചെർപ്പുളശ്ശേരി: കാറൽമണ്ണ നടുവട്ടം കൈതക്കൽ ഒറവക്കഴായ മുഹമ്മദ് ബഷീറിന്റെയും ലൈലയുടെയും മകൻ മുഹമ്മദ് മിദ്ലാജ് (16) പുഴയിൽ വീണ് മരിച്ചു. തൂത ദാറുൽ ഉലും ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച ഉച്ചയോടെ പത്താം ക്ലാസ് മോഡൽ പരീക്ഷയ്ക്ക് ശേഷം രണ്ട് കൂട്ടുകാരുമായി പാറൽ ജുമാ മസ്ജിദിന് സമീപത്തെ തൂതപ്പുഴയിലെ പെരുവക്കടവിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ മിദ്ലാജിനെ പൊക്കിയെടുത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. ഖബറടക്കം കാറൽമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. സഹോദരങ്ങൾ: മുജീബ് റഹ്മാൻ, മുബശ്ശിറ, മുഖ്ലിസ.