ചേർത്തല: തങ്കി പെരുവേലിൽ പി.എഫ്. ആന്റണി (79) നിര്യാതനായി. കെ.കെ.എൻ.ടി.സി ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ്, കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റീത്താമ്മ. മക്കൾ: ഫ്രാൻസീസ് (കെ.എസ്.ഇ.ബി തൈക്കാട്ടുശ്ശേരി), സജി, സിസ്റ്റർ ബെറ്റ്സി ആന്റണി (ഹോളിക്രോസ് കോൺവന്റ്, കണ്ണൂർ), തേരേസ, സിസ്റ്റർ പാരിസ് (സിസ്റ്റേഴ്സ് നഗർ കോൺവന്റ്, നാഗർകോവിൽ), പരേതനായ സനീഷ്. മരുമക്കൾ: മരിയഫെലീന, ഫ്രാൻസീസ് (ഇടവഴിക്കൽ ആറാട്ടുവഴി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.