പേരാമ്പ്ര: തെയ്യം കലാകാരൻ നൊച്ചാട് പാറക്കൽ മീത്തൽ ഗോപാലൻ കുട്ടി പണിക്കർ (86) നിര്യാതനായി. തിരുവനന്തപുരം നാരായണ ഗുരുസ്വാമി ക്ഷേത്രം വെസ്റ്റ് ഹിൽ, കേളുക്കുട്ടിക്കാവ്, വടകര, പന്നിമുക്ക്, പട്ടർപാലം, കോട്ടൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ തെയ്യം കെട്ടിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിൽ 26 കൊല്ലം അദ്ദേഹവും കുടുംബവും അവതരിപ്പിച്ച മാരൻ പാട്ട് റേഡിയോ ശ്രോതാക്കളുടെ ശ്രദ്ധ നേടിയിരുന്നു. ന്യൂമാരി ലാൻഡ് എന്ന എറണാകുളം സർകസിൽ നാലുവർഷത്തോളം ഹാസ്യതാരമായി പ്രവർത്തിച്ചു. അർജുനന്റെ കഥ, കാലൻ പട്ട്, ഗുളികന്റെ കഥ, ശാസ്തപ്പൻ എന്നിവ ആസ്പദമാക്കി വാമൊഴിയായി വർഷങ്ങളോളം ഗ്രാമങ്ങളിൽ ഗാനമാലപിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: സുരേഷ്, ഷാജി.