നെടുങ്കണ്ടം: രാമക്കല്‍മേട് കാറ്റാടിപ്പാടത്ത് മധ്യവയസ്കൻ മരിച്ചനിലയില്‍. രാമക്കല്‍മേട് കോമ്പമുക്ക് പുതുവേലില്‍ മുരളിദാസനെയാണ് (45) കാറ്റാടിപ്പാടത്തിനോട് ചേർന്ന സ്വകാര്യ ഭൂമിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചനിലയിലാണ് മൃതദേഹം. വ്യാഴാഴ്ച രാവിലെ പത്തോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.