പന്തളം: മുടിയൂർക്കോണം പ്ലാക്കുഴിയിൽ റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ പി.ടി. കുരുവിള (83) നിര്യാതനായി. മാർത്തോമ സഭ അടൂർ ഭദ്രാസന അസംബ്ലി അംഗം, ഭദ്രാസന കൗൺസിൽ അംഗം, അടൂർ-മാവേലിക്കര ഭദ്രാസന ട്രഷറർ, പന്തളം വൈ.എം.സി.എ പ്രസിഡന്റ്, പന്തളം വൈസ്മെൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിട്ടുണ്ട്. ഭാര്യ: പരേതയായ മോളി. മക്കൾ: സന്തോഷ്, സുരേഷ് (ബഹ്റൈൻ), ഡോ. സുനീഷ്, സ്മിത (പഞ്ചായത്ത് ഹൈസ്കൂൾ, കുളനട). മരുമക്കൾ: സൂസൻ (ബാങ്ക് ഓഫ് ബറോഡ, നെടുമ്പം), ലീനി, രശ്മി (എച്ച്.ഡി.എഫ്.സി ബാങ്ക്), സെബി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പന്തളം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.