മൂവാറ്റുപുഴ: സി.എം.ഐ മൂവാറ്റുപുഴ കാർമൽ പ്രവശ്യാംഗം ഫാ. വർഗീസ് കുഴികണ്ണിയിൽ (83) നിര്യാതനായി. തഴുവംകുന്ന് കുഴികണ്ണിയിൽ പരേതരായ ഉലഹന്നാൻ-ഏലി ദമ്പതികളുടെ മകനായ ഫാ. വർഗീസ് 1970ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായും തേവര കോളജിൽ വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ, വാഴത്തോപ്പ് സി.എം.ഐ പബ്ലിക് സ്കൂൾ ഡയറക്ടർ, കോതമംഗലം എം.ഡി ആശ്രമം പ്രീയോർ, അടിമാലി വിശ്വദീപ്തി ഭവൻ സുപ്പീരിയർ എന്നീ നിലകളിലും പ്രവർത്തിച്ചു.
സഹോദരങ്ങൾ: ലൂസിക്കുട്ടി ജേക്കബ് (റിട്ട. അധ്യാപിക, സെന്റ് അഗസ്റ്റിൻസ്, കല്ലൂർക്കാട്), മേരിക്കുട്ടി തോമസ്, വിൻസന്റ് ജോൺ (റിട്ട. പ്രഫ. ന്യൂമാൻ കോളജ്, തൊടുപുഴ), പരേതരായ സിസ്റ്റർ അമൻഡ സി.എം.സി (റിട്ട. പ്രഫ. ന്യൂമാൻ കോളജ്, തൊടുപുഴ), സിസ്റ്റർ വിയാനി എസ്.എച്ച് (റിട്ട. പ്രധാനാധ്യാപിക, മുൻ പ്രൊവിൻഷ്യൽ), ഡോ. കെ.യു. ജോസഫ് (റിട്ട. പ്രഫ. ന്യൂമാൻ കോളജ്, തൊടുപുഴ), ജോയി ജോൺ.
ശനിയാഴ്ച രാവിലെ ഏഴുമുതൽ 8.15 വരെ അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂളിലും 9.30 മുതൽ വാഴക്കുളം കർമല ആശ്രമ ദേവാലയത്തിലും പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 2.30ന് വാഴക്കുളം കർമല ആശ്രമ ദേവാലയത്തിൽ സി.എം.ഐ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തൻപറമ്പിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സംസ്കാരച്ചടങ്ങുകളുടെ സമാപന ശുശ്രുഷകൾക്ക് എമരിത്തൂസ് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും.