വെള്ളിക്കുളങ്ങര: നവവധുവിനെ സ്വന്തം വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പോട് നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപ്-ബിന്ദു ദമ്പതികളുടെ മകളും വെറ്റിലപ്പാറ സ്വദേശി വിപിന്റെ ഭാര്യയുമായ സാന്ദ്രയെയാണ് (20) വീടിന്റെ അടുക്കളയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ചാലക്കുടി തഹസില്‍ദാര്‍, ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍ എന്നിവരും വെള്ളിക്കുളങ്ങര പൊലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്കോളജാശുപത്രിയിലേക്ക് മാറ്റി.