നാദാപുരം: രാഷ്ട്രീയ സ്വയംസേവകസംഘം വടകര ജില്ലാ സംഘ്ചാലകും വളയം നോർത്ത് എൽ.പി സ്കൂൾ പ്രധാനാധ്യാപകനും ആയിരുന്ന കെ. ഗംഗാധരൻ മാസ്റ്റർ (71) നിര്യാതനായി. ആർ.എസ്.എസ് വളയം ശാഖാ മുഖ്യശിക്ഷക്, വളയം മണ്ഡൽ കാര്യവാഹ്, നാദാപുരം താലൂക്ക് കാര്യവാഹ്, നാദാപുരം ഖണ്ഡ് സംഘ്ചാലക് തുടങ്ങിയ ചുമതലകൾ വഹിച്ചു. ജനസംഘത്തിന്റെ വളയം മേഖലയിലെ ആദ്യകാല പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം, നാദാപുരം മണ്ഡലം പ്രസിഡന്റ്, കർഷകമോർച്ച ജില്ല പ്രസിഡന്റ്, വളയം പരദേവത ക്ഷേത്ര കമ്മിറ്റി മുൻ സെക്രട്ടറി, വളയം അദ്വൈതാശ്രമം കമ്മിറ്റി മുൻ സെക്രട്ടറി, വളയം സരസ്വതി വിദ്യാനികേതൻ സ്കൂൾ സ്ഥാപകാംഗം, വളയം പ്രവാസി സൂപ്പർ മാർക്കറ്റ് സംയോജകൻ എന്നീ ചുമതലകളും വഹിച്ചു. ഭാര്യ: പ്രസന്നകുമാരി, മക്കൾ: ജീജാഭായ് (അധ്യാപിക, കെ.കെ.വി.എച്ച്.എസ്.എസ് പാനൂർ), ജ്യോതി കൃഷ്ണൻ (ടി.സി.എസ് എറണാകുളം). മരുമക്കൾ: പ്രശാന്ത് കുമാർ, നിധിഷ. സഹോദരങ്ങൾ: ഓമന അമ്മ, പത്മാവതി അമ്മ, രാജഗോപാല കുറുപ്പ്, പരേതരായ ദാമോദര കുറുപ്പ്, ലീല അമ്മ.