കക്കോടി: സിനിമ, നാടക നടനും കലാസാംസ്കാരിക പ്രവർത്തകനുമായ സുസ്മിത നിവാസിൽ പി.ആർ നമ്പ്യാർ (പി. രാമചന്ദ്രൻ നമ്പ്യാർ, 87) നിര്യാതനായി. നിരവധി നാടകങ്ങളിലും 70 ഓളം സിനിമകളിലും 20 ഓളം മലയാളം, തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, 1921 എന്നീ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 35 വർഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ശിരസ്തദാറായി വിരമിച്ചു. കല എന്ന കലാ സാംസ്കാരിക സംഘടനയുടെ സ്ഥാപകാംഗമാണ്. കേരള ഗവൺമെൻറ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. കക്കോടി ഗ്രാമീണ വായനശാല പ്രസിഡന്റ്, ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: സുശീല. മക്കൾ: സുധീർ (മാതൃഭൂമി, കോട്ടക്കൽ), സന്ദീപ് (സെക്ഷൻ എൻജിനീയർ, റെയിൽവേ, പയ്യന്നൂർ), സുസ്മിത. മരുമക്കൾ: പത്മപ്രഭ, ഡോ. ജ്യോതി, ലീന (അധ്യാപിക, മാതൃബന്ധു യു.പി സ്കൂൾ കക്കോടി). സഹോദരങ്ങൾ: സരോജനി, ദാക്ഷായണി, പ്രഭാകരൻ നമ്പ്യാർ, കൃഷ്ണൻകുട്ടി നമ്പ്യാർ, പരേതരായ ലക്ഷ്മണൻ നമ്പ്യാർ, കാർത്യായനി അമ്മ.