തിരുവനന്തപുരം: പാപ്പനംകോട് സർവിസ് സഹകരണ ബാങ്കിന് മുൻവശം വിളയിൽ വീട്ടിൽ ടി.സി 52/2250 (1) എസ്.എസ്.എ വില്ലയിൽ പരേതനായ സ്പെയർപാർട്സ് വ്യാപാരി പാപ്പനംകോട് അബുഷഹ്മാന്റെ ഭാര്യയും പരേതരായ അസുമബീവിയുടെയും മീരാസാഹിബിന്റെയും മകളുമായ സുലേഖ അബുഷഹ്മാൻ തൊളിക്കോട് (70) നിര്യാതയായി. മക്കൾ: നിസാറുദ്ദീൻ (വടക്കട, പാപ്പനംകോട്), പാപ്പനംകോട് അൻസാരി (പരിപാലന സമിതി അംഗം കരമന മുസ്ലിം ജമാഅത്ത്). മരുമക്കൾ: സബീന നിസാർ, നിസാ അൻസാരി (മാനേജർ എസ്.സി.എസ്.ടി ഫെഡറേഷൻ കോഓപറേറ്റിവ് സൊസൈറ്റി, പേരൂർക്കട). സഹോദരങ്ങൾ: അലിയാര് കുഞ്ഞ് നിലമേൽ, അബ്ദുൽ റഷീദ് കുളത്തൂപ്പുഴ, പരേതനായ ഹസ്സലി തൊളിക്കോട്, ജമീലബീവി, പരേതയായ ഐഷാബീവി.