കോഴിക്കോട്: പ്രസിദ്ധമായ കോഴിക്കോട് യങ് ചാലഞ്ചേഴ്സ് ഫുട്ബോൾ ക്ലബിന്റെ 45 വർഷക്കാലത്തെ സംഘാടകരിലൊരാളായ സി.വി. കുഞ്ഞഹമ്മദ് (70) നിര്യാതനായി. കളിക്കാരനും ടീം മാനേജറും ഭാരവാഹിയുമായി സേവനമനുഷ്ഠിച്ചു. വെള്ളയിൽ ബ്രീസ് ക്ലബിനുവേണ്ടി കളിച്ചാണ് കുഞ്ഞഹമ്മദ് ഫുട്ബാളുമായുള്ള ബന്ധം തുടങ്ങുന്നത്. യങ് ചലഞ്ചേഴ്സിൽ കളിക്കുമ്പോൾ പരിക്ക് കളിക്കാരനെന്ന കരിയറിന് വില്ലനായി. മലപ്പുറത്തും വയനാട്ടിലും കണ്ണൂരിലുമൊക്കെ കളി കണ്ട് മികച്ച കളിക്കാരെ ടീമിലെത്തിക്കുന്നത് നിയോഗംപോലെ ഏറ്റെടുത്തു. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ഹബീബ്, ഷബീർ അലി, റോസ്ന, സെയ്തി, ഷബാബ് അലി, നിഷ. മരുമക്കൾ: ഷജീർ, സലീം (ഖത്തർ).