എടവണ്ണ: കുണ്ടുതോട് ചട്ടിപ്പാറയിലെ പാക്കത്ത് വലിയ കുഞ്ഞിമോയിയുടെ ചെറുമകൻ അഹമ്മദ് (ചെറി മാസ്റ്റർ -66) നിര്യാതനായി. കുണ്ടുതോട് എ.എം.എ.യു.പി സ്കൂൾ അധ്യാപകൻ, കർഷക സംഘം എടവണ്ണ പഞ്ചായത്ത് ജനറൽ സെക്രട്ടറി, കുണ്ടുതോട് വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: ഹസീന (വാണിയമ്പലം). മക്കൾ: ഫവാസ് (ബഹ്റൈൻ), നബീൽ (സൗദി), മുഹമ്മർ, മിസ്ബാഹ്. മരുമക്കൾ: ഷംന (എടവണ്ണ), റിസ്നാസ്ബാനു (പൂക്കോട്ടൂർ). സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ് (പുള്ളിപ്പാടം) ഉണ്ണി ആയിശ (പത്തിരിയാൽ), പരേതരായ സീതിക്കോയ, ഉണ്ണിപ്പോയിൻ, സൈതലവി.