കൂട്ടിക്കല്‍: ഭാര്യ മരിച്ച് മൂന്നാം ദിവസം ഭര്‍ത്താവും മരിച്ചു. പ്രമുഖ റബര്‍ വ്യാപാരിയും ദീര്‍ഘകാലം കൂട്ടിക്കല്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്ന കടവുകരയില്‍ കെ.എസ്. സെയ്തുമുഹമ്മദാണ് (90) ഭാര്യ എരുമേലി ഐരേത്തുമടത്തില് കുടുംബാംഗം സുഹ്റയുടെ വേര്‍പാടിന്റെ മൂന്നാം ദിവസം മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുഹ്റ മരിച്ചത്. വ്യാഴാഴ്ച ഖബറടക്കം നടത്തി. ശനിയാഴ്ച പുലര്‍ച്ച ഒരു മണിയോടെ സെയ്തുമുഹമ്മദും മരിച്ചു. മക്കള്‍: അസിം സിദ്ദീഖ് (മുൻ പഞ്ചായത്ത് അംഗം, കൂട്ടിക്കല്‍), കെ.എസ്. ഹാരിസ് (റബര്‍ ഓഫ് ഇന്ത്യ കൂവപ്പള്ളി), കെ.എസ്. ഷാനവാസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ദുബൈ), പരേതയായ നസീം.