ഇരവിപേരൂർ: പ്രത്യക്ഷ രക്ഷാ ദൈവസഭ ഹെഡ്ക്വാർട്ടേഴ്സ് ഓഫിസ് സെക്രട്ടറിയും ‘ആദിയർദീപം’ മാസിക എഡിറ്റോറിയൽ ബോർഡ് അംഗവുമായ ആനിക്കാടൻ (ടി.കെ. രാജപ്പൻ - 60) നിര്യാതനായി. 28 വർഷമായി പി.ആർ.ഡി.എസ് ആസ്ഥാനത്ത് സേവനം ചെയ്തുവരുകയായിരുന്നു. കവി, ഗാനരചയിതാവ്, നാടകകൃത്ത്, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. നിരവധി ഭക്തിഗാനങ്ങൾക്കുപുറമെ ‘ഇസാക്കിന്റെ ഇതിഹാസം’ എന്ന സിനിമയിലെ ഗാനങ്ങളും ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്. ‘കോളനിവീട്’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മല്ലപ്പള്ളി ആനിക്കാട് തലച്ചുട്ടുപറമ്പിൽ തവളപ്പാറ കുടുംബാംഗമാണ്. മാതാപിതാക്കൾ: കുമാരൻ കണ്ഠൻ, രാജമ്മ. ഭാര്യ: രാജേന്ദ്രകുമാരി ഇരവിപേരൂർ കറ്റാനം കുടുംബാംഗമാണ്. മക്കൾ: ടി.ആർ. ശ്രുതി, ടി.ആർ. ശ്രീരാജ് (കോട്ടയം എസ്.എം.ഇ അവസാനവർഷ വിദ്യാർഥി). മരുമകൻ: സുരേഷ് കുമാർ തിരുവനന്തപുരം. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.