ആനക്കര: കാളയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പരുതൂര്‍ പഞ്ചായത്തിലെ പള്ളിപ്പുറം കരിയന്നൂര്‍ മൂര്ക്കത്തൊടി സുബ്രഹ്മണ്യനാണ് (67) മരിച്ചത്. ഒരാഴ്ച മുമ്പാണ് സുബ്രഹ്മണ്യന് മാറ്റിക്കെട്ടുന്നതിനിടെ കാളയുടെ കുത്തേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.