ആമ്പല്ലൂർ: അളഗപ്പനഗർ എരിപ്പോട് പുതുവത്ത് വീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ മകൻ കൃഷ്ണൻകുട്ടി (മണികണ്ഠൻ - 58) ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 14 വർഷമായി അജ്മാനിൽ ഡീസൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജയശ്രീ. മകൾ: ഗോപിക (എച്ച്.ഡി.എഫ്.സി ബാങ്ക് എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൂക്കോട് തറവാട് വീട്ടുവളപ്പിൽ.