മാള: വീടിന്റെ കൽ തൂൺ അടർന്ന് വീണ് വയോധിക മരിച്ചു. അന്നമനട പാണപറമ്പിൽ വട്ടുവിന്റെ ഭാര്യ രുഗ്മിണിക്കാണ് (89) ദാരുണാന്ത്യം സംഭവിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് അന്നമനട മഹാദേവ ക്ഷേത്രത്തിനു സമീപം പടിഞ്ഞാറേപോട്ടയിൽ പരമേശ്വരന്റെ വീട്ടിന്റെ പിറകിൽ മാങ്ങ പെറുക്കാൻ പോയപ്പോൾ കൽതൂൺ ഇളകി രുഗ്മിണിയുടെ മേൽ പതിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസി എത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മാള ഗവ. ആശുപത്രി മോർച്ചറിയിൽ.
മക്കൾ: ശിവരാമൻ, സുധ, സുബ്രഹ്മണ്യൻ, സരോജം, വേണു, സുരേഷ്.