എടപ്പാൾ: എഴുത്തുകാരനും പത്രപ്രവർത്തകനും കായിക താരവുമായിരുന്ന ചക്കംപുള്ളി ലിയാക്കത്ത് മുഹമ്മദ് (ഭായി -67) നിര്യാതനായി. ഖലീജ് ടൈംസിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്നു. ഫുട്ബാൾ -ക്രിക്കറ്റ് കളിക്കാരനും സാംസ്കാരിക പ്രവർത്തകനുമായ ഇദ്ദേഹം എടപ്പാളിലെ ആദ്യകാല ഹോട്ടലായ ഗ്രീൻ ലാൻഡ് ഉടമകളിലൊരാളുമായിരുന്നു. ‘ഒരു ബൊഹീവിയൻ ജീവിതം’ എന്ന പുസ്തകത്തിന്റെ കർത്താവാണ്. ക്യാമൽ സഫാരി എന്ന സിനിമയിൽ രണ്ടു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഇബ്രാഹിം, ഗഫൂർ, സഫറു, റസിയ, ഷാഹുൽ ഹമീദ്, സലിം, ഹനീഫ, പരേതരായ യാക്കൂബ്, സത്താർ.