കോട്ടയം: കപ്പൂച്ചിന്‍ സഭ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസ് അംഗം ബ്രദര്‍ ഹെഡ്രിയന്‍ വഞ്ചിപ്പുരക്കല്‍ (88) നിര്യാതനായി. കൈപ്പുഴ വഞ്ചിപ്പുരക്കല്‍ പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ്. സുല്‍ത്താന്‍ബത്തേരി, കാവാലം, കട്ടപ്പന, കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റ് ചവിട്ടുവരി, കോട്ടഗിരി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഇന്റര്‍നാഷനല്‍ കോളജ് റോം, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: സി. ബെര്‍ക്മെന്‍സ് എസ്.ജെ.സി, (കോട്ടയം), പരേതരായ അന്നമ്മ കുരുവിള തറയില്‍, മറിയാമ്മ തോമസ് കാവില്‍, സി. ഫ്രാന്‍സിസ് എസ്.ജെ.സി, വി.ജെ. ജേക്കബ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവൻ സെമിത്തേരിയിൽ.