കോഴ: വട്ടംകുഴിയിൽ വി.ഡി. ജോസഫ് (83 -റിട്ട. ഹൈസ്കൂൾ അധ്യാപകൻ, കൂത്താട്ടുകുളം ഹൈസ്കൂൾ) നിര്യാതനായി. കുറവിലങ്ങാട് ഫൊറോന പള്ളി ട്രസ്റ്റി, കുറവിലങ്ങാട് പഞ്ചായത്ത് അംഗം, കുറവിലങ്ങാട് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാല കേരള കോൺഗ്രസ് സംഘാടകനായിരുന്നു. ഭാര്യ: റോസമ്മ കൊഴുവനാൽ മൈലാടിയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി ജോസഫ് (ഡെവലപ്മെന്റ് ഓഫിസർ, എൽ.ഐ.സി തിരുവനന്തപുരം), ജോയീസ് (അയർലൻഡ്), ബിജു (അയർലൻഡ്), ബിജി സോണി, ബിനു (അയർലൻഡ്). മരുമക്കൾ: സന്തോഷ് ഇട്ടിയേര കള്ളിവളപ്പിൽ (റിട്ട. അസി. സൂപ്പർവൈസർ, ഏജീസ് ഓഫിസ്, തിരുവനന്തപുരം), റെക്സി തെക്കേക്കര വണ്ണപ്പുറം (അയർലൻഡ്), ജീബ പാലംകുന്നേൽ, പാലാ (അയർലൻഡ്), സോണി ഏറത്ത് (വിശ്വാസ് ഫുഡ്സ്, രാമപുരം), സിമി ഏനാനിക്കൽ മൂവാറ്റുപുഴ (അയർലൻഡ്). സംസ്കാരം തിങ്കളാഴ്ച മൂന്നിന് മർത്തമറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.