കട്ടപ്പന: ജോലി കഴിഞ്ഞ് മടങ്ങാൻ തുടങ്ങുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മരിച്ചു. നിർമല സിറ്റി തുടിയൻപ്ലാക്കൽ സജീവനാണ് (55) മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ കച്ചവടസ്ഥാപനത്തിന്റെ ഫർണിച്ചർ ജോലിക്ക് എത്തിയ സജീവൻ ജോലി കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോൾ കെട്ടിടത്തിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. കട്ടപ്പന ഗുരുമന്ദിരത്തിനുസമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടം. ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉഷയാണ് ഭാര്യ. മക്കൾ: വിനീഷ്, വിനീത. മരുമകൻ: സജി.