ഹരിപ്പാട്: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികനായ യുവാവ് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി ഉത്താംപള്ളി വടക്കതിൽ അബ്ദുൽകരീം-ഉമൈബ ദമ്പതികളുടെ മകൻ അൻഷാദാണ് (36) മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ ജങ്ഷനുസമീപം തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. സൈക്കിളിൽ കരുവാറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന അൻഷാദിനെ പിന്നിൽനിന്ന് വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇടിച്ചിട്ട ഓട്ടോ നിർത്താതെപോയി. ഭാര്യ: റഫീഖ. മക്കൾ: ആയിഷ, യാസീൻ. സഹോദരങ്ങൾ: അനീഷ്, അനീഷ.