അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡിൽ ചിറയിൽ വീട്ടിൽ ഭദ്രൻ - മണിയമ്മ ദമ്പതികളുടെ മകൻ രതീഷിനെ (39) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്ക് 1.15ഓടെ ബന്ധുക്കളാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: സൗമ്യ, രമ്യ.