ഹരിപ്പാട്: കാർത്തികപ്പള്ളി സെന്റ് തോമസ് സ്കൂൾ റിട്ട. അധ്യാപകനും ജമാഅത്തെ ഇസ്ലാമി കാർത്തികപ്പള്ളി യൂനിറ്റ് മുൻ പ്രസിഡൻറുമായ കാർത്തികപ്പള്ളി കൊച്ചുനാണമ്പാട്ട് ഒ. പൂക്കുഞ്ഞ് (65) നിര്യാതനായി. ആലപ്പുഴ മർകസുൽ ഉലൂം അറബിക് കോളജ് അധ്യാപകൻ, ഹരിപ്പാട് ഹുദാ മസ്ജിദ് ഇമാം, ഹുദാ ട്രസ്റ്റ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബക്കുഞ്ഞ്. മക്കൾ: ഡോ. പി.കെ. അസ്ഹർ (ഓർത്തോപീഡിക് സർജൻ, പഞ്ചാബ്) ഫൗസിയ (അധ്യാപിക, ടി.കെ.എം.എം സ്കൂൾ, കുതിരപ്പന്തി). മരുമകൻ: സബീർഖാൻ (അഡ്മിനിസ്ട്രേറ്റർ, അൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ, നീർക്കുന്നം).ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാർത്തികപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.