പരശുവയ്ക്കൽ: കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്ജി നിര്യാതനായി. ആധ്യാത്മികതയിലും ആയോധനകലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. വഴുതക്കാട് ഇന്ത്യൻ സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് എന്ന ആയോധന പരിശീലനകളരി ആരംഭിച്ചു. െപാലീസ് ട്രെയിനിങ് കോളജിൽ ആയോധനകല പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി തവണ മികച്ച ക്ഷീരകർഷക അവാർഡിനർഹനായി. ഭാര്യ: രമാദേവി. മക്കൾ: ഗായത്രീ ബാലചന്ദ്രൻ, ഡോ. ഗിരീഷ് ബി ചന്ദ്രൻ. മരുമക്കൾ: ഷാജി ശ്രീധർ, ഡോ. മഞ്ജ ഗിരീഷ്.