മങ്കട: വെള്ളിലയിലെ പരേതനായ മൂടപ്പുറത്ത് കരിക്കയുടെ മകൻ ആർട്ടിസ്റ്റ് ഉപാസന നാരായണൻ കുട്ടി (50) നിര്യാതനായി. ചിത്രകാരനും കലാ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു. കോഴിക്കോട്ടുപറമ്പിൽ ഉപാസന ആർട്സ് സ്ഥാപനം നടത്തിവരുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കൃഷ്ണൻ, ബാബുരാജ്, സുന്ദരൻ, സുകുമാരൻ.