തൃശൂർ: അയ്യന്തോൾ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പന്നിക്കര മരുതൂർ രാധാകൃഷ്ണൻ (72) നിര്യാതനായി. അയ്യന്തോൾ കാർത്യായനി ക്ഷേത്ര ഉപദേശക സമിതി, തൃശൂർപൂരം ഏകോപന സമിതി എന്നിവയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഠത്തിൽ ഉഷ. മക്കൾ: രതീഷ് (ആർട്ട് ഡയറക്ടർ, ദുബൈ), രാകേഷ് (ഹോം ഫാഷൻ ഇന്റർനാഷനൽ, തൃശൂർ). മരുമക്കൾ: സൗമ്യ, സാന്ദ്ര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.