കാക്കൂർ: ആദ്യകാല സോഷ്യലിസ്റ്റും ചേളന്നൂർ എ.കെ.കെ.ആർ ഹൈസ്കൂൾ മുൻ ജീവനക്കാരനുമായിരുന്ന നേരയിൽ നാരായണൻ (84) നിര്യാതനായി. കാക്കൂർ ഖാദി ബോർഡ് പ്രസിഡൻറ്, ഗ്രാമീണ ലൈബ്രറി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജാനകി, മക്കൾ: റീന, രാജേഷ് (അധ്യാപകൻ എ.കെ.കെ.ആർ ഹൈസ്കൂൾ ചേളന്നൂർ), പരേതയായ റീജ. മരുമക്കൾ: രമേശൻ (റിട്ട: ഗവ: ഡെന്റൽ കോളജ്), രേഷ്മ (ജെ.പി.എച്ച്.എൻ. കോഴിക്കോട് കോർപറേഷൻ), ജി.കെ. രാജീവൻ (ആധാരം എഴുത്ത്). സഞ്ചയനം: ഞായറാഴ്ച.