അടിമാലി: ടിപ്പർ ലോറിയിൽ കെട്ടി വലിച്ചുകൊണ്ടുപോയ ടാറിങ് മെഷീനിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മാങ്ങാത്തൊട്ടി സ്വദേശി മുരുകനാണ് (36)മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി മാങ്ങാത്തൊട്ടി-രാജാക്കാട് റോഡില്‍ ലോറിയുടെ പിന്നിൽ ഘടിപ്പിച്ചുകൊണ്ടുപോയ ടാർ മിക്സിങ് മെഷീനില്‍ മുരുകന്റെ ഓട്ടോ ഇടിക്കുകയായിരുന്നു. ലോറിക്കു പിറകില്‍ ടാര്‍ മിക്സിങ് മെഷീന് ഉണ്ടെന്നറിയാതെ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോഴായിരുന്നു അപകടം. ഓട്ടോ ഇടിച്ച ഉടൻ ലോറി ഡ്രൈവർ വാഹനം നിർത്തിയതോടെ ടാറിങ് മെഷീൻ റോഡിലേക്ക് മറിഞ്ഞു. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ മുരുകനെ ആദ്യം കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം മാങ്ങാത്തൊട്ടിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പിതാവ്: മാടസ്വാമി. മാതാവ്: രാജലക്ഷ്മി.