കുളനട: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളനട ഉള്ളന്നൂർ ശിവഗിരി ഹൗസിൽ പരേതനായ സുകുമാരന്റെ മകൻ ജയപ്രസാദാണ് (56) മരിച്ചത്.തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അടൂരിൽനിന്ന് അസി.സ്റ്റേഷൻ ഓഫിസർ റെജികുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു. മാതാവ്. രാജമ്മ. ഭാര്യ: രഞ്ജന (ബിന്ദു). മകൻ: അമൽ പ്രസാദ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.