അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ഗലീലിയക്ക് സമീപം മൂന്നു തൈക്കൽ ചിറയിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ ബിനു വിജയനെ (27) തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീടിനു സമീപത്തെ പൊഴിയിൽ ബിനുവിനെ വീണുകിടക്കുന്ന നിലയില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് കണ്ടത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തി വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: ലീല. സഹോദരങ്ങൾ: ബിജിമോൾ, ബിജിയ, ബിന്ദുജ.