തേഞ്ഞിപ്പലം: കാണാതായ ഗൃഹനാഥനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ചാലാട്ട് അംഗൻവാടിക്ക് സമീപം താമസിക്കുന്ന പടിക്കൽ സ്വദേശി സുരേഷ്കുമാറിനെയാണ് (64) മരിച്ച നിലയിൽ കണ്ടെത്തിയത്. വെളിമുക്കിലെ ഒരുസ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെ രണ്ടുദിവസം മുമ്പാണ് കാണാതായത്. താനൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ ലത രണ്ടുദിവസം മുമ്പ് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. ശ്രീഷ്മ, അശ്വിന് എന്നിവർ മക്കളാണ്. തേഞ്ഞിപ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് ബുധനാഴ്ച മൃതദേഹം വിട്ടുനൽകും.