നാദാപുരം: കവിയും പ്രഭാഷകനുമായിരുന്ന പുറമേരി മുതുവടത്തൂർ രാമത്ത് വീട്ടിൽ കുമാരൻ (69) നിര്യാതനായി. സംസ്കാരസാഹിതി ജില്ലാ ജോയിന്റ് കൺവീനർ, കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കെ.എസ്.യു മുൻ ജില്ല, താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പ്രിയദർശിനി മാഗസിൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നിർമല . മക്കൾ : ഷിംന (ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ഷാനിമ . മരുമക്കൾ : സുമോദ്, നിധീഷ് (മസ്കത്ത് ) .