പയ്യോളി: സി.പി.എം കൊയിലാണ്ടി, പയ്യോളി ഏരിയയിലെ മുതിർന്ന നേതാവും ഇരിങ്ങൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റും മൂരാട് വെസ്റ്റ് ബ്രാഞ്ച് അംഗവും കൈത്തറി തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ഗോപാലൻ (77) അന്തരിച്ചു. സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, പയ്യോളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, സി.ഐ.ടി.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ട്രഷറർ, കൈത്തറി തൊഴിലാളി യൂനിയൻ താലൂക്ക് സെക്രട്ടറി, കേരള സ്റ്റേറ്റ് ഹാന്റക്സ് ഡയറക്ടർ, പയ്യോളി പഞ്ചായത്ത് അംഗം, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ, അർബൻ ബാങ്ക് വൈസ് ചെയർമാൻ, പുതുപ്പണം വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ്, ഇരിങ്ങൽ കയർ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1972ലെ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മാലതി (പുതുപ്പണം വീവേഴ്സ് സൊസൈറ്റി ഡയറക്ടർ), മക്കൾ: സുനിത, സീന. മരുമക്കൾ: ജയൻ (പാലാഴി), ബാബു (കൊയിലാണ്ടി). സഹോദരങ്ങൾ: ജാനകി, കെ.വി. രാജൻ, പരേതരായ ബാലൻ, കല്യാണി, സരോജിനി.