കാഞ്ഞിരപ്പള്ളി: തമ്പലക്കാട് കതയനാട്ട് കുന്നുംപുറത്ത് പരേതനായ കെ.ടി. സെബാസ്റ്റ്യന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ (63) നിര്യാതനായി. കാഞ്ഞിരപ്പള്ളി ടഫ്കോ ഇന്റർനാഷനൽ ആൻഡ് കൊല്ലംകുളം റബേഴ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ്. ജീവകാരുണ്യ, സാമൂഹിക സേവനരംഗങ്ങളിൽ സജീവമായിരുന്നു. കാഞ്ഞിരപ്പള്ളി-തമ്പലക്കാട്-മഞ്ചക്കുഴി റോഡിന്റെ ഓരത്ത് നിരവധി ഫലവൃക്ഷങ്ങൾ നട്ട് പരിപാലിച്ചിരുന്നു. ജൈവകൃഷിരംഗത്തും സജീവമായിരുന്നു. ഭാര്യ: ഇലഞ്ഞി കൊഴുപ്പത്തടം കുടുംബാംഗം ഡോ. ബ്രിജിത്ത് (റിട്ട. പ്രിൻസിപ്പൽ, കെ.ഇ. കോളജ്, മാന്നാനം). മക്കൾ: അമ്മു ബ്രിജിത്ത്, സെബാസ്റ്റ്യൻ, പോൾ. മരുമകൻ: ടോം ഫ്രാൻസിസ് ആലുവ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തമ്പലക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.