പന്നിമറ്റം: സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം.ജെ. മാത്യു മൈലാടിയുടെ ഭാര്യ ത്രേസ്യാമ്മ മാത്യു (83) മൈലാടിയിൽ നിര്യാതയായി. കുടയത്തൂർ പരത്തിനാൽ കുടുംബാംഗമാണ്. ഗ്രാമപഞ്ചായത്ത് അംഗം, പന്നിമറ്റം സെന്റ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക, മഹിള കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.