ചെറുതോണി: മരിയാപുരം നെല്ലിക്കുന്നേൽ സാബു ജോൺ (57) നിര്യാതനായി. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ പിതൃസഹോദര പുത്രനാണ്. ഭാര്യ: മൂലമറ്റം കുറുത്തോട്ടം കുടുംബാംഗം മോളി. മക്കൾ: ഡോ. അലീന എലിസബത്ത് (യു.കെ), അലോഷ്യസ്. മരുമകൻ: അലൻ ബേബി കാഞ്ഞമല. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മരിയാപുരം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.