രാമപുരം: മാപ്പിളപ്പാട്ട് രചയിതാവും നിമിഷകവിയുമായ രാമപുരം സ്കൂൾപടി പൈപ്പള്ളിക്കുണ്ടിൽ മുഹമ്മദ് എന്ന പി.കെ. മുഹമ്മദ് (78) നിര്യാതനായി. നൂറിലധികം മാപ്പിളപ്പാട്ടുകൾ രചിക്കുകയും പാട്ടുപുസ്തകങ്ങൾ എഴുതുകയും ചെയ്തിരുന്നു. പഴയകാല മാപ്പിള കഥാപ്രസംഗ വേദികളിലെ പിന്നണി ഗായകനായിരുന്നു. രാഷ്ട്രീയ ഹാസ്യ ഗാനങ്ങൾ, കഥാപ്രസംഗം, തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ എന്നിവ ചിട്ടപ്പെടുത്തിയിരുന്നു. ഭാര്യ: പാത്തുമ്മ (കടുങ്ങപുരം). മക്കൾ: ഫളുൽ റഹ്മാൻ (പന്തല്ലൂർ), സുൽഫിക്കർ അലി, ഷാഹിന (അധ്യാപിക), മനാഫ്, അബ്ദുൽ ഹഖ് (സൗദി). മരുമക്കൾ: ഫാത്തിമ (പന്തല്ലൂർ), സുനീറ (വലമ്പൂർ), നാഷിദ (കാപ്പ്). സഹോദരങ്ങൾ: അസീസ്, ജമീല, പരേതരായ അബ്ദുല്ല (രാമപുരം), റുഖിയ (കോഡൂർ).